മടക്കിമല സഹകരണ ബാങ്കിന്റെ നവീകരിച്ച മുട്ടില്‍ ശാഖയുടെ ഉദ്ഘാടനം ഫെബ്രുവരി 13 ന്

moonamvazhi

വയനാട് മടക്കിമല സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മുട്ടില്‍ ശാഖ ഫെബ്രുവരി 13 ന് രാവിലെ 10 30 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ടി.സിദ്ദീഖ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.

മുട്ടില്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍ ബാങ്ക് പ്രസിഡണ്ട് അഡ്വ. വെങ്കിട സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സജീവന്‍ പോക്കാട്ട്, ഡയറക്ടര്‍മാരായ ജോയ് തൊട്ടിത്തറ, വടകര മുഹമ്മദ്, ശശി പന്നിക്കുഴി, സിറാജുദ്ദീന്‍, വേണു ചാഴിവയല്‍, അമ്പിളി കോട്ടക്കൊല്ലി, ത്രേസ്യാമ്മ വാഴവറ്റ, ആയിഷ പരിയാരം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു, വൈസ് പ്രസിഡണ്ട് അഷറഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണല്‍ ഉഷ തമ്പി, വാര്‍ഡ് മെമ്പര്‍മാരായ മേരി സിറിയക്, ബിന്ദു മോഹനന്‍, ആലി പരിയാരം മുന്‍ ബാങ്ക് ഡയറക്ടര്‍മാരായ എം.ഒ. ദേവസ്യ, സുന്ദര്‍രാജ് ഇടപെട്ടി, പത്മനാഭന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബിനു തോമസ്, യുഡിഎഫ് ചെയര്‍മാന്‍ നീലിക്കണ്ടി സലാം, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.