ബേപ്പൂർ നീതി ഫിഷ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി 

moonamvazhi

മത്സ്യ വിപണന രംഗത്ത് കോഴിക്കോട് ബേപ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ ബേപ്പൂർ നീതി ഫിഷ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് യൂണിറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട്. കെ. രാജീവ് അധ്യക്ഷത വഹിച്ചു.

ബാങ്ക് സെക്രട്ടറി എം. ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യ വിപണനത്തിന്റെ ആദ്യ വില്പന സഹകരണ സംഘം കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ( ജനറൽ) സുധ. നിർവഹിച്ചു. ചിൽഡ് റൂം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ എൻ. എം. ഷീജ ഉദ്ഘാടനം ചെയ്തു.

കൃഷ്ണകുമാരി. കെ( കോഴിക്കോട് കോർപ്പറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ), എം. ഗിരിജ ടീച്ചർ. ( കൗൺസിലർ 47 ഡിവിഷൻ), കെ.ആർ. വാസന്തി( സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ), സുധീഷ്.ടി( സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ( പ്ലാനിങ്), കെ ബബിത്ത്‌ ( സഹകരണസംഘം സീനിയർ ഇൻസ്പെക്ടർ, ഒളവണ്ണ യൂണിറ്റ് ), വിജയൻ. പി. മേനോൻ. (പി എ സി എ സ് താലൂക്ക് സെക്രട്ടറി), സി. ഷിജു.(കെ. സി. ഇ യു ഫറോക്ക് ഏരിയ സെക്രട്ടറി ), ടി. രാധാഗോപി, അബ്ദുൽ ഗഫൂർ,ഷിനു പിണ്ണാണത്ത്, ജബ്ബാർ മാസ്റ്റർ,ഹുസൈൻ കെ പി, ഹരിമോഹൻ ടി, അസ്കർ, ഇസ്മയിൽ എന്നിവർ ആശംസകൾ നേർന്നു. വി. മുഹമ്മദ് നവാസ് സ്വാഗതവും കെ വിശ്വനാഥൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News