ബേപ്പൂര്‍ നീതി ഡയഗ്‌നോസ്റ്റിക് സെന്റെറിന്റെ മൂന്നാമത്തെ ശാഖ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കോഴിക്കോട് ബേപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീതി ഡയഗ്‌നോസ്റ്റിക് സെന്റെറിന്റെ മൂന്നാമത്തെ ശാഖ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. ആനന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.കെ രാധാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മാരായ ടി.കെ.ഷമീന, വി. മുഹമ്മദ് നവാസ്, തെക്കു വീട്ടില്‍ പ്രേമലത, എന്‍. സദു, കെ.പി ഹുസൈന്‍, ബഷീര്‍ കുണ്ടായിത്തോട്, കലാം കടുവാനത്ത് ഷെഫീഖ്, ബാങ്ക് ഡയരക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡണ്ട് കെ.വി ശിവദാസന്‍ സ്വാഗതവും കെ.രാജീവ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.