ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി.
ബാങ്കിംഗ് നിയന്ത്രണ ബേദഗതി ബിൽ ശബ്ദവോട്ടോടെ ലോക്സഭാ ഇന്ന് പാസാക്കി. രണ്ടുദിവസത്തെ ചർച്ചക്ക് ശേഷമാണ് ഓർഡിനൻസ് ബിൽ ആക്കിയത്. ഇതോടെ പുതിയ നിയമം ആയി മാറി. ഇന്ന് നടന്ന ചർച്ചയിൽ 12 ലധികം എംപിമാർ പങ്കെടുത്തു. കേരളത്തിൽനിന്ന് ബെന്നി ബഹനാൻ, എ എം ആരിഫ്, എൻ കെ പ്രേമചന്ദ്രൻ, തോമസ് ചാഴിക്കാടൻ, എംകെ രാഘവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സഹകരണമേഖലയ്ക്ക് കടിഞ്ഞാണിടുന്ന നിയമം രാജ്യസഭയും പാസ്സാക്കുന്നതോടെ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതിനായി സമർപ്പിക്കും. വകുപ്പ് 56 ൽ ഉള്ള ഭേദഗതികൾ ഒഴികെ മറ്റെല്ലാ ഭേദഗതികളും 2020 ജൂൺ 26 മുതൽ തന്നെ പ്രാബല്യത്തിൽ വരുമെന്ന് ഇന്ന് പാസ്സാക്കിയ ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.