ബംഗാളില്‍ സഹകരണസംഘം തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു ജയം

moonamvazhi

പശ്ചിമ ബംഗാളില്‍ പൂര്‍വ മേദിനിപ്പൂര്‍ ജില്ലയിലെ പാന്‍സ്‌കുറയിലെ ജഷോറ കാര്‍ഷിക സഹകരണസംഘത്തിലേക്കു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ സി.പി.എം. ഭൂരിപക്ഷം നേടി. ആകെയുള്ള ഒമ്പതു ഭരണസമിതിയംഗങ്ങളില്‍ സി.പി.എമ്മിനു അഞ്ചു പേരെ ജയിപ്പിക്കാന്‍ കഴിഞ്ഞു. മുഖ്യ എതിരാളിയായ  തൃണമൂല്‍ കോണ്‍ഗ്രസ്സിനു നാലു സീറ്റേ കിട്ടിയുള്ളു. നാലു സീറ്റില്‍ മത്സരിച്ച ബി.ജെ.പി.ക്കു ഒറ്റ സീറ്റും ലഭിച്ചില്ല.

സി.പി.എമ്മും ബി.ജെ.പി. യും തമ്മില്‍ ധാരണയുണ്ടാക്കിയാണു മത്സരിച്ചതെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, തങ്ങള്‍ക്കു രണ്ടു സീറ്റുകള്‍ നഷ്ടപ്പെട്ടതു വെറും രണ്ടു വോട്ടുകള്‍ക്കാണെന്നു സി.പി.എം. അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News