ഫിജിയിൽ നിന്നും തേഞ്ഞിപ്പലം സഹകരണ റൂറൽ ബാങ്ക് സന്ദർശിക്കാൻ പ്രതിനിധികൾ എത്തി .

adminmoonam

തെക്ക് പസിഫിക് രാജ്യമായ ഫിജിയിലെ, ഏറ്റവും വലിയ കർഷക ക്രെഡിറ്റ് സ്ഥാപനമായ ഷുഗർ കെൻ ഗ്രോവെർസ് ഫണ്ട് -ജനറൽ മാനേജർ വിമൽ ദത്തയുടെ നേതൃത്വത്തിൽ , ഇന്ത്യൻ സഹകരണ ബാങ്കിനെ കുറിച്ചു പഠിക്കാനായി മലപ്പുറം തേഞ്ഞിപ്പലം സഹകരണ റൂറൽ ബാങ്ക് സന്ദർശിച്ചു .
ബിസിനസ് കറസ്‌പോണ്ടന്റ് വഴിയുള്ള സഹകരണ ബാങ്കിങ്ങിനെ കുറിച്ചറിയാനും ,ഫിജിയിലെ കരിമ്പിൻ കർഷകർക്കിടയിൽ നിക്ഷേപ,വായ്പ തോതിന്റെ അളവ് വർധിപ്പിക്കാനും ടെക്‌നോളജിയുടെ സാദ്ധ്യതകൾ ഉപയോഗിച്ചുകൊണ്ട് ബിസിനസ്സ് കറസ്പോണ്ടന്റുകളുടെ സേവനം ഫലപ്രദമായും എളുപ്പത്തിലും ഏർപ്പെടുത്തുകയും ചെയ്യുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഒരു ദിവസത്തെ സന്ദർശനം . ഫിജി സർക്കാരിന്റെ ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ഷുഗർ കെൻ ഗ്രോവെർസ് ഫണ്ട് . സന്ദർശനത്തിന്റെ ഭാഗമായി കർഷകരുമായും ഇടപാടുകാരുമായും ബിസിനസ് കറസ്പോണ്ടന്റുമാരുമായും പ്രതിനിധികൾ ആശയവിനിമയം നടത്തി .

ബാങ്ക് പ്രസിഡന്റ് പി.കെ. പ്രദീപ് മേനോൻ ,ഡയറക്ടർമാരായ ബാലകൃഷ്ണൻ.കെ ,സെക്രട്ടറി ലത.ടി, അസി .സെക്രട്ടറി ശ്രീജിത്ത് മുല്ലശ്ശേരി, ചിഞ്ചു എ.എം. എന്നിവർ ചേർന്ന് പ്രതിനിധികളെ സ്വീകരിക്കുകയും ബാങ്കിനെകുറിച്ചു വിശദീകരിക്കുകയും ചെയ്തു. 8 വർഷമായി ബാങ്ക് മികച്ച രീതിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബിസിനസ് കറസ്‌പോണ്ടന്റ് പദ്ധതിക്കുള്ള ഏറ്റവും വലിയ അംഗീകാരമാണ്, വിദേശ രാജ്യ പ്രതിനിധികളുടെ സന്ദർശനം എന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. രാജ്യത്തെ പ്രധാന ബാങ്കിങ് പരിശീലന സ്ഥാപനമായ ബി.ഐ.ആർ.ഡി വഴിയാണ് തേഞ്ഞിപ്പലം സഹകരണ റൂറൽ ബാങ്കിന്റെ പ്രവർത്തങ്ങളെ കുറിച് തങ്ങളുടെ ശ്രദ്ധയിൽ പെട്ടതെന്നും , ഇന്ത്യൻ സഹകരണ മേഖലയുടെ വളർച്ച അത്ഭുതവഹമാണെന്നും വിമൽ ദത്ത് പറഞ്ഞു .

Leave a Reply

Your email address will not be published.