ഫാര്‍മകെയറിന്റെ മെഡിക്കല്‍ ഷോപ്പുകള്‍ കാഞ്ഞങ്ങാടും പയ്യന്നൂരും ഉദ്ഘാടനം ചെയ്തു
എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ കീഴില്‍ എം.വി.ആര്‍ ഫാര്‍മകെയര്‍ എന്ന പേരില്‍ ശരിവില മെഡിക്കല്‍ ഷോപ്പുകളുടെ ശൃംഖലയ്ക്ക് തുടക്കമിട്ടു കൊണ്ട് പയ്യന്നൂരിലും കാഞ്ഞങ്ങാട്ടും ഫാര്‍മസികള്‍ പ്രവര്‍ത്തനമാരംഭിച്ചു. കാഞ്ഞങ്ങാട് കുന്നുമ്മല്‍ നിത്യ കോംപ്ലക്‌സില്‍ മുന്‍മന്ത്രി ഇ. ചന്ദ്രശേകരന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, അഡ്വ. രാജമോഹന്‍, എം. ശോഭന, സി.വി സുരേഷ്, കെ. ദാമോദരന്‍, കെ. മുഹമ്മദ് കുഞ്ഞി, സി.വി തമ്പാന്‍, ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
പയ്യന്നൂര്‍ സൗത്ത് ബസാര്‍ എ. ആര്‍ കോംപ്ലക്‌സില്‍ കണ്ണൂര്‍ എ.കെ.ജി ഹോസ്പിറ്റലിന്റെ പ്രസിഡന്റ് ടി. ഐ. മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. വി കുഞ്ഞപ്പന്‍ അടിയോടി, വി.സി നാരായണന്‍, എം. രാമകൃഷ്ണന്‍, കെ.ടി സഹദുള്ള, അഡ്വ. കെ.കെ ശ്രീധരന്‍, പി ജയന്‍, ഇഖ്ബാല്‍ പോപ്പുലര്‍, പി.വി ദാസന്‍, ടി.സി.വി ബാലകൃഷ്ണന്‍, സജിത് ലാല്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് ചടങ്ങിലും എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഔഷധവില അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ശരിവിലയ്ക്ക് അതു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.വി.ആര്‍ ഫാര്‍മകെയര്‍ തുടങ്ങുന്നതെന്ന് വിജയകൃഷ്ണന്‍ പറഞ്ഞു. കാന്‍സര്‍ മരുന്നുകള്‍ എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ലഭിക്കുന്ന അതേ വിലയ്ക്ക് ഈ ഫാര്‍മസികളില്‍ ലഭിക്കും. മറ്റു മരുന്നുകള്‍ക്ക് ശരിവിലയേ ഈടാക്കുകയുള്ളൂ. കേരളത്തില്‍ ഉടനീളം 100 ഫാര്‍മസികള്‍ ആണ് ലക്ഷ്യം. കോഴിക്കോട് മലപ്പുറം, പാലക്കാട് തൃശൂര്‍ ജില്ലകളിലേക്ക് ഉടന്‍ തന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു.