പ്രാഥമിക സഹകരണ ബാങ്കുകളുടെ പണമിടപാടുകൾക്ക് നികുതി ചുമത്താനുള്ള ഇൻകം ടാക്സ് നീക്കം സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നടപടിയാണെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്.

adminmoonam

 

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക തൊഴിൽ നയങ്ങൾ രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കും സ്ത്രീകൾ ഉൾപ്പടെ ലക്ഷക്കണക്കിനു തൊഴിലാളികളെ വഴിയാധാരമാക്കുന്നതിനും ഇടവരുത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ദീപ്തി മേരി വർഗീസ് കുറ്റപ്പെടുത്തി. മൂന്നാറിൽ ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ വനിതാവേദി മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രാഥമിക സഹകരണ ബാങ്കുകളുടെ പണമിടപാടുകൾക്ക് നികുതി ചുമത്താനുള്ള പുതിയ ഇൻകം ടാക്സ് നിയമ ഭേദഗതി നോട്ട് നിരോധനത്തിന് പിറകെ വീണ്ടും സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നടപടിയാണെന്നും അവർ പറഞ്ഞു. വനിതാ വേദി പ്രസിഡണ്ട് മീരാ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നിയമ വിദഗ്ധ അഡ്വക്കേറ്റ് ആശ ഉണ്ണിത്താൻ സാമൂഹ്യജീവിതത്തിലും തൊഴിലിടങ്ങളിലും വനിതാ കൂട്ടായ്മയുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജില്ലാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി സി. കെ. അബ്ദുറഹ്മാൻ, സംഘടനാ വർക്കിംഗ് പ്രസിഡണ്ട് പ്രദീപ്കുമാർ,കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, വനിതാവേദി ജനറൽ സെക്രട്ടറി സുശീല മണി, വൈസ് പ്രസിഡണ്ട് കെ.എസ്. മോളി, ജില്ലാകൺവീനർ എം.കെ. ലീലാമ്മ, കെ.ജെ.ഗ്രേസി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News