പ്രാഥമിക സംഘങ്ങളിലെ അസി. സെക്രട്ടറി / മാനേജര്‍ നിയമനം: അന്തിമ വിജ്ഞാപനമായി

Deepthi Vipin lal

പ്രാഥമിക സഹകരണ സംഘങ്ങളിലെയും അര്‍ബന്‍ ബാങ്കുകളിലെയും അസി. സെക്രട്ടറി / മാനേജര്‍ തസ്തികകളിലേക്കും തത്തുല്യ തസ്തികകളിലേക്കും നിയമനം നടത്തുന്നതു സംബന്ധിച്ച് സഹകരണ വകുപ്പ് അന്തിമ വിജ്ഞാപനമിറക്കി. ഇതനുസരിച്ച് 20 കോടി രൂപവരെ നിക്ഷേപമുള്ള സംഘങ്ങളില്‍ സ്ഥാനക്കയറ്റവും നേരിട്ടുള്ള നിയമനവും 3: 1 എന്ന അനുപാതത്തിലാണു വേണ്ടത്. 20 കോടിക്കു മുകളില്‍ 100 കോടിവരെ നിക്ഷേപമുള്ള സംഘങ്ങളില്‍ സ്ഥാനക്കയറ്റത്തിന്റെയും നിയമനത്തിന്റെയും അനുപാതം 2: 1 എന്ന വിധത്തിലും നിക്ഷേപം 100 കോടിക്കു മുകളിലാണെങ്കില്‍ 1:1 എന്ന അനുപാതത്തിലുമാണു വേണ്ടത്.

സഹകരണ സ്ഥാപനങ്ങളിലെ അസി. സെക്രട്ടറി / മാനേജര്‍ തസ്തികകളിലേക്കുള്ള പ്രമോഷനും നിയമനവും സംബന്ധിച്ച ചട്ടം 185 ല്‍ സര്‍ക്കാര്‍ ഭേദഗതിനിര്‍ദേശം കൊണ്ടുവന്നത് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനേഴിനാണ്. ഇതിനെതിരെ പരാതികളുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ അതൊക്കെ അവഗണിച്ചാണ് ഇപ്പോള്‍ അന്തിമ വിജ്ഞാപനം കൊണ്ടുവന്നിരിക്കുന്നതെന്നു ജീവനക്കാര്‍ പറയുന്നു.

അതേസമയം, കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തിനനുസൃതമായാണ് ( WP(C) No.17769/2019 ) ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഈ ഭേദഗതി കൊണ്ടുവന്നത് എന്നാണു സഹകരണ വകുപ്പു സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.

 

Leave a Reply

Your email address will not be published.

Latest News