പ്രാഥമികസംഘങ്ങളെ എഫ്.പി.ഒ.കള്‍ വഴി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സമ്മേളനം

moonamvazhi

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ എങ്ങനെ എഫ്.പി.ഒ.(കര്‍ഷക ഉല്‍പ്പാദക സംഘടന ) കള്‍ വഴി ശക്തിപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഏകദിന മെഗാ കോണ്‍ക്ലേവ് ജൂലായ് 14 നു ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തു നടക്കും. കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹകരണമന്ത്രാലയവുമായി ചേര്‍ന്നു ദേശീയ സഹകരണ വികസന കോര്‍പ്പറേഷനാണു ( എന്‍.സി.ഡി.സി ) സമ്മേളനം സംഘടിപ്പിക്കുന്നത്. സഹകരണമേഖലയിലെ വിദഗ്ധരും രാജ്യത്തെങ്ങുമുള്ള എഫ്.പി.ഒ. കളിലെ അംഗങ്ങളും പങ്കെടുക്കും.

സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ 1100 എഫ്.പി.ഒ. കള്‍ രൂപവത്കരിക്കാന്‍ സഹകരണമന്ത്രാലയത്തിന്റെ മുന്‍കൈയോടെ കൃഷിമന്ത്രാലയം എന്‍.സി.ഡി.സി.യോടാവശ്യപ്പെട്ടിരിക്കുകയാണ്. എഫ്.പി.ഒ. പദ്ധതിയനുസരിച്ച് ഓരോ എഫ്.പി.ഒ.യ്ക്കും 33 ലക്ഷം രൂപ ധനസഹായവും എഫ്.പി.ഒ.കളെ പ്രോത്സാഹിപ്പിക്കാനായി ക്ലസ്റ്റര്‍ അടിസ്ഥാനമാക്കിയുള്ള ബിസിനസ് സംഘടനകള്‍ക്കു ഒരു എഫ്.പി.ഒ.യ്ക്കു 25 ലക്ഷം രൂപ വീതവും നല്‍കും. ‘ സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് ‘ എന്ന ലക്ഷ്യത്തിലെത്താന്‍ എഫ്.പി.ഒ.കള്‍ സഹായിക്കുമെന്നാണു കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published.