പ്രശസ്ത സിനിമാ നടന്‍ ശങ്കര്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചു

moonamvazhi

പ്രശസ്ത സിനിമാ നടന്‍ ശങ്കര്‍ കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് സന്ദര്‍ശിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത്തരത്തിലുള്ള ആശുപത്രികള്‍ സമൂഹത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ ശങ്കറിനെ പെന്നാടയണിയിച്ച് മൊമന്റോ നല്‍കി ആദരിച്ചു. പ്രമുഖരായ വ്യക്തികളുടെ സാന്നിധ്യം രോഗികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുമെന്ന് ഡോ. നാരായണന്‍കുട്ടി വാര്യര്‍ അഭിപ്രായപ്പെട്ടു.


കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ സി.ഇ. ചാക്കുണ്ണി, ഡോ. അനൂപ് നമ്പ്യാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍ സ്വാഗതവും എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ എന്‍.സി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.