പ്രവാസി കുടുംബങ്ങൾക്കായി കേരള ബാങ്കിൽ അമ്പതിനായിരം രൂപവരെ സ്വർണ്ണപ്പണയ വായ്പ 3% പലിശയിൽ.
സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ പ്രവാസി കുടുംബങ്ങള്‍ക്കായി കേരള ബാങ്ക് പ്രത്യേക സ്വര്‍ണപ്പണയ വായ്പാ പദ്ധതി നടപ്പിലാക്കുകയാണ്. പദ്ധതി പ്രകാരം ഒരു പ്രവാസി കുടുംബത്തിനു പരമാവധി 50,000 രൂപ വരെ സ്വര്‍ണ പണയ വായ്പ ലഭ്യമാക്കും. 3% പലിശ മാത്രമാണ് ഇത്തരം വായ്പകളില്‍ ഈടാക്കുകയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പറഞ്ഞു. ഇന്‍ഷൂറന്‍സ്, അപ്രൈസല്‍ ചാര്‍ജ്, പ്രോസസിംഗ് ചാര്‍ജ് എന്നിവ ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കുകയില്ല. വായ്പാ കാലാവധി 4 മാസമായിരിക്കും. കേരള ബാങ്കിന്റെ സംസ്ഥാനത്ത് ഉടനീളമുള്ള 779 ശാഖകളിലും ഈ പദ്ധതി ലഭ്യമാകും. മെയ് 15 വരെ ഈ പ്രത്യേക പദ്ധതി പ്രകാരം വായ്പ ലഭ്യമാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.