പ്രളയ ധനസഹായം – പ്രത്യേക അപേക്ഷയുടെ ആവശ്യമില്ല.

adminmoonam

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാനായി ആരും അപേക്ഷ നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യൂ-പഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വ്വെ നടത്തി ധനസഹായത്തിന് അര്‍ഹത ഉള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാകും ധനസഹായം വിതരണം ചെയ്യുക.


ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വ്വെയില്‍ ഉള്‍പ്പടാതെ പോയാല്‍ അവര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം. വെള്ളപ്പേപ്പറില്‍ അപേക്ഷ എഴുതി നല്‍കുകയേ വേണ്ടൂ, തഹസില്‍ദാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന ക്ലെയിം അതാത് പഞ്ചായത്ത് വാര്‍ഡിലെ സര്‍വ്വേ ടീമിന് നല്‍കും. അവര്‍ സര്‍വ്വെ നടത്തിയ ശേഷമാകും തീരുമാനമെടുക്കുക. സപ്തംബർ ഏഴിനകം അടിയന്തര ധനസഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനകളാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!