പ്രളയത്തിൽ മലിനപ്പെട്ട കിണറുകൾ വൃത്തിയാക്കി കൊടിയത്തൂർ സഹകരണ ബാങ്ക് മാതൃകയായി.

adminmoonam

 

കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ, പ്രളയത്തിൽ മലിനമായ കിണറുകളുടെ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ 50 വീടുകളിലെ കിണറുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുവാടി, കൊടിയത്തൂർ പ്രദേശങ്ങളിലെ മലിനപ്പെട്ട കിണറുകളാണ് ശുചീകരിച്ചത്. വെള്ളം മുഴുവനായി കളഞ്ഞതിനുശേഷം ക്ലോറിനേറ്റ് ചെയ്തതാണ് നൽകുന്നത്. പഞ്ചായത്തിലെ പരമാവധി കിണറുകൾ ശുചീകരിച്ച് നൽകാനാണ് ശ്രമിക്കുന്നതെന്ന് റിക്രിയേഷൻ ക്ലബ്ബ് പ്രസിഡണ്ടും സെക്രട്ടറിയും പറഞ്ഞു.

ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് ഇ.രമേഷ് ബാബു നിർവഹിച്ചു. ബാങ്ക് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി ബിജുമോൻ ജോസഫ്, പ്രസിഡന്റ് ശ്രീജിത്ത്.കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പ്രളയത്തെ തുടർന്ന് ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള കൊടിയത്തൂർ പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറുകയും നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയും ചെയ്തിരുന്നു. ബാങ്കിന്റെ ചുള്ളിക്കാപറമ്പ ശാഖയിൽ പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റ് പൂർണ്ണമായും വെള്ളത്തിനടിയിലാവുകയും കാര്യമായ നാശനഷ്ടമുണ്ടാവുകയും ചെയ്തു. വീടുകളിലേക്ക് ജനങ്ങൾ മടങ്ങിയെങ്കിലും കുടിവെള്ളം ഉൾപ്പെടെയുള്ള എല്ലാം മലിനപെട്ടിരുന്നു. വീട് വൃത്തിയാക്കാനും കിണർ വൃത്തിയാക്കാനും രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.

 

Leave a Reply

Your email address will not be published.

Latest News