പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ജീവനക്കാരെ ബയോമെട്രിക് പഞ്ചിങ്ങില്‍ നിന്നൊഴിവാക്കി

moonamvazhi

പ്രത്യേകമായ പ്രയാസം അനുഭവിക്കുന്നവരും മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവരുമായ ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ജീവനക്കാരെ സ്പാര്‍ക്ക്ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനംവഴി ഹാജര്‍ രേഖപ്പെടുത്തുന്നതില്‍നിന്നു സര്‍ക്കാര്‍ ഒഴിവാക്കി. ഓരോ കേസും സംബന്ധിച്ച അപേക്ഷ കിട്ടുന്ന മുറയ്ക്ക് പ്രത്യേകം പരിശോധിച്ച് സ്പാര്‍ക്ക്ബന്ധിത ബയോമെട്രിക് പഞ്ചിങ്ങില്‍നിന്നു ഒഴിവാക്കിനല്‍കാന്‍ വകുപ്പുമേധാവികളെയും ജില്ലാ ഓഫീസര്‍മാരെയുമാണു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഹാജര്‍പുസ്തകത്തില്‍ ഇവരുടെ ഹാജര്‍ രേഖപ്പെടുത്തണം. ലീവുകള്‍ സ്പാര്‍ക്ക് വഴി നല്‍കണം. ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ജീവനക്കാരുടെ സ്പാര്‍ക്ക് പ്രൊഫൈലില്‍ ഈ ആനുകൂല്യം കിട്ടുന്നതിനായി PH ( Physically Handicapped ) എന്നു രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍സ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കിക്കൊണ്ട് നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗുരുതരരോഗം ബാധിച്ച് അവശനിലയിലുള്ളവരും അംഗവൈകല്യം ബാധിച്ചവരുമായ ജീവനക്കാരെ ബയോമെട്രിക് പഞ്ചിങ് സംവിധാനം മുഖേന ഹാജര്‍ രേഖപ്പെടുത്തുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകള്‍ സര്‍ക്കാരിനു കിട്ടിയതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published.