പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായ എം പി ഭാസ്കരൻ നായർ അന്തരിച്ചു.

adminmoonam

തൃശൂർ ജില്ലയിലെ പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായ എം.പി.ഭാസ്കരൻ നായർ അന്തരിച്ചു. 88 വയസ്സായിരുന്നു. സംസ്കാരം ഉച്ചയ്ക്ക് 12ന് സ്വവസതിയിൽ നടക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, തൃശൂർ ജില്ലാ ബസ് ഓണേഴ്സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡണ്ട്, ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. അന്തരിച്ച ഭാർഗവിയമ്മയാണ് ഭാര്യ. വി.സുരേഷ് കുമാർ, വി. രാജീവ്, വി.പ്രീത എന്നിവർ മക്കളാണ്.ബുധനാഴ്ച ഉച്ചക്ക് 12നു തൃശ്ശൂർ മണ്ണംപേട്ടയിൽ ഉള്ള സ്വവസതിയിൽ സംസ്കാരം നടക്കും.

Leave a Reply

Your email address will not be published.