പെപ്കോസിന്റെ വാര്‍ഷിക പൊതുയോഗം നടത്തി

moonamvazhi

പടിഞ്ഞാറ്റുമ്മുറി എംപ്ലോയീസ് & പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘ (പെപ്കോസ്) ത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. സംഘം പ്രസിഡന്റ് എ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ ‘ ക്ലാസ്സ് മെമ്പര്‍മാര്‍ക്ക് 15% ലാഭവിഹിതവും 1.5 % പര്‍ച്ചേസ് ബോണസും നല്‍കുന്നതിന് പൊതുയോഗം അനുമതി നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ ഇടപാട് നടത്തിയ പി.മൂസാന്‍, എം.കെ.രാമചന്ദ്രന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

കഴിഞ്ഞ 21 വര്‍ഷമായി കണ്‍സ്യൂമര്‍ രംഗത്ത് ഫലപ്രദമായി ഇടപെട്ടുകൊണ്ട് പടിഞ്ഞാറ്റുംമുറിയിലും സമീപപ്രദേശങ്ങളിലും പൊതു വിപണിയിലെ വിലവര്‍ധനവില്‍നിന്നും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളും വരുംവര്‍ഷങ്ങളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികളും പ്രസിഡന്റ് യോഗത്തില്‍ വിശദീകരിച്ചു. ഹോണററി സെക്രട്ടറി സി.എം.ഗോപകുമാര്‍, വൈസ് പ്രസിഡന്റ് ഇ.സ അബ്ദുല്‍ മജീദ്, ഡയറക്ടര്‍മാരായ പി.മൂസാന്‍, പി.കൃഷ്ണകുമാര്‍,പി.പി. ലത്തീഫ്, എന്‍.കെ.സലീം,സി.കുഞ്ഞന്‍, സാലി ജോര്‍ജ്, കെ.പി.ഹരിദാസന്‍, കെ. ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.