പെന്‍ഷന്‍ വിതരണം സമയ പരിധി യുക്തിസഹമാക്കണം – സി.ഇ.ഒ

Deepthi Vipin lal

സഹകരണ സ്ഥാപനങ്ങള്‍ മുഖേന സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ സമയ പരിധി യുക്തിസഹമാക്കണമെന്ന് കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.

ധനവകുപ്പിന്റെ 29.7.22 ലെ ഉത്തരവ് 133 പ്രകാരം പത്ത് ദിവസത്തിനകം വിനിയോഗിക്കാത്ത തുക തിരിച്ചടക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഉത്തരവ് തിയ്യതിക്ക് ശേഷമാണ് പലപ്പോഴും തുക വെള്ളയമ്പലം സബ് ട്രഷറിയിലെ പഞ്ചായത്ത് ഡയറക്ടറുടെ സ്‌പെഷല്‍ ടി.എസ്.ബി അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതെന്നും തുടന്ന് 14 ജില്ലയിലേയും ജോയിന്റ് രജിസ്ട്രാറുടെ ട്രഷറി അക്കണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് വന്നതിന് ശേഷമാണ് ജോയിന്റ് റജിസ്ട്രാര്‍ അതാത് ജില്ലകളിലെ സഹകരണ സ്ഥാപനങ്ങളുടെ ട്രഷറി അക്കൗണ്ടുകളിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതെന്നും സാധാരണ നിലയില്‍ ഇതിന് ഒരാഴ്ചയോളം സമയമെടുക്കുന്നുണ്ടെന്നും മുകളില്‍ പറഞ്ഞ സമയപരിധിക്കകമാണെങ്കില്‍ പകുതിയിലധികം തുകയും തിരിച്ചടക്കേണ്ടതായി വരുമെന്നും ആയതിനാല്‍ സമയ പരിധി സംഘങ്ങളുടെ ട്രഷറി അക്കൗണ്ടില്‍ തുക ക്രെഡിറ്റാവുന്ന തിയ്യതി മുതല്‍ പത്ത് ദിവസത്തിനകം എന്നാക്കി ഭേദഗതി വരുത്തണമെന്ന് സി.ഇ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ മുഹമ്മദലി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.