പി.എസ്.സി.യുടെ വകുപ്പുതല പരീക്ഷകള്‍ക്ക് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2022 ജൂലായിലെ വിജ്ഞാപന പ്രകാരം നടത്തുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.അപേക്ഷകള്‍ 2022 ആഗസ്റ്റ് പത്തിനു രാത്രി പന്ത്രണ്ടു വരെ സ്വീകരിക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിലാണു പരീക്ഷകള്‍ നടത്തുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണു തിരുവനന്തപുരം മേഖലയിലുള്‍പ്പെടുന്നത്. എറണാകുളം മേഖലയില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളും കോഴിക്കോട് മേഖലയില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളും ഉള്‍പ്പെടുന്നു. പരീക്ഷാര്‍ഥികള്‍ക്ക് അതതു മേഖലകളിലുള്‍പ്പെടുന്ന ജില്ലകള്‍ മുന്‍ഗണനാ ക്രമത്തില്‍ തിരഞ്ഞെടുക്കാം. ലക്ഷദ്വീപിലുള്ളവര്‍ക്കു കോഴിക്കോട് / എറണാകുളം മേഖലകളിലേക്ക് അപേക്ഷിക്കാം.
വകുപ്പുതല പരീക്ഷയില്‍ അപേക്ഷിക്കുന്നതിനു മുമ്പായി പരീക്ഷാര്‍ഥികള്‍ ഓണ്‍ലൈനായി Department Test One-time Registration ചെയ്യണം. KSR Part 1, Rule 12 ( 7 ) നോട്ട് 2 പ്രകാരം നിര്‍ബന്ധിത വകുപ്പുതല പരീക്ഷയില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കു പരീക്ഷാ ദിവസം / ദിവസങ്ങളില്‍ പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു ആവശ്യമായ സമയമുള്‍പ്പെടെ ഡ്യൂട്ടിയായി പരിഗണിക്കും. KSR Part II, Rule 77-79 പ്രകാരം വകുപ്പുതല പരീക്ഷയില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കു യാത്രാബത്തയും അനുവദിക്കും.
[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/eogfiledownload-2022-07-08T171301.591-1.pdf” title=”eogfiledownload – 2022-07-08T171301.591 (1)”]