പാർട്ടൈം ജീവനക്കാർക്കും 30 ആർജ്ജിതാവധി സറണ്ടർ ചെയ്യാമെന്നത് ഉത്തരവായി.

adminmoonam

പാർട്ട് ടൈം ജീവനക്കാർക്ക് ആർജ്ജിതാവധി സറണ്ടർ അനുവദിക്കുന്നതിന് ഉത്തരവായി. ജീവനക്കാർക്ക് ഡ്യൂട്ടിയിൽ ചിലവഴിച്ച കാലയളവിന് 1/22 എന്ന നിരക്കിൽ ഒരു വർഷത്തിൽ പരമാവധി 15 ദിവസത്തെ അവധികാണ് അർഹതയുണ്ടായിരുന്നത്. ഈ ഉത്തരവിലെ ഖണ്ഡിക 34 പ്രകാരം എല്ലാ വിഭാഗം ജീവനക്കാർക്കും ഒരു സാമ്പത്തിക വർഷത്തിൽ സറണ്ടർ ചെയ്യാവുന്ന ആർജ്ജിതാവധിയുടെ എണ്ണം 20 നിന്ന് 30 ആയി ഉയർത്തിയ സാഹചര്യത്തിൽ പാർടൈം ജീവനക്കാർക്കും അവർ ആർജ്ജിച്ച അവധി അവരുടെ ക്രെഡിറ്റിൽ ഉള്ള പക്ഷം 30 ആർജ്ജിതാവധി സറണ്ടർ ഒരു സാമ്പത്തിക വർഷം അനുവദിക്കാവുന്നതാണെന്ന് ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി ആർ. ശോഭയുടെ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!