പാലക്കാട് മാളും ഫൈസ്റ്റാർ ഹോട്ടലും ആരംഭിക്കുമെന്ന് ലാഡർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ.

adminmoonam

പാലക്കാട് ടൗണിൽ 4 ലക്ഷം ചതുരശ്ര അടിയിൽ മാളും 5 സ്റ്റാർ ഹോട്ടലും ആരംഭിക്കുമെന്ന് ലാഡർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു. രാജ്യത്തെയും ലോകത്തെയും സാമ്പത്തികരംഗം ഒട്ടേറെ പുറകിലോട്ട് പോയി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപെടാൻ അഞ്ചുവർഷം എടുക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 3 വർഷത്തിനിടെ 60% ബിസിനസ് കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

സഹകരണ ക്രെഡിറ്റ് മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്.1997മുതൽ സഹകരണ മേഖല വേണ്ട എന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. മാർച്ച് കഴിഞ്ഞാൽ സർക്കാർ ജീവനക്കാർക്ക് പോലും ശമ്പളം കൊടുക്കാൻ പറ്റുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സാധാരണക്കാരുടെ സഹകരണ സംഘമാണ്ലാഡറെന്നും അദ്ദേഹം വ്യക്തമാക്കി. ലാഡറിന്റെ പാലക്കാട് ഓഫീസ് കൊപ്പത്തു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു ചെയർമാൻ.

Leave a Reply

Your email address will not be published.

Latest News