പാലക്കാട് ജില്ലയിൽ ഒന്നാമതെത്തി മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘം

moonamvazhi

മുപ്പത്തിയെട്ട് ലക്ഷത്തിലധികം പാൽ സംഭരിച്ച് പാലക്കാട് ജില്ലയിൽ ഒന്നാമതെത്തി മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘം. 2022-23 വർഷം ഏറ്റവും കൂടുതൽ പാൽ സംഭരിച്ചതിന് പരമ്പരാഗത ക്ഷീര സംഘത്തിനുള്ള ക്ഷീര വികസന  വകുപ്പിന്റെ പുരസ്കാരം സംഘത്തിന് ലഭിച്ചു. 81 ക്ഷീരകർഷകരുമായി ആരംഭിച്ച ഈ സംഘത്തിൽ നിലവിൽ 1436 ക്ഷീരകർഷകർ സജീവമാണെന്ന് പ്രസിഡന്റ് പി. മാധവൻ പറഞ്ഞു. മീങ്കരയിലും മൂച്ചക്കുണ്ടുമായി സംഘത്തിന്റെ ക്ഷീരകേന്ദ്രങ്ങൾ സ്വന്തം സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. മിനി കാലിത്തീറ്റ ഫാക്ടറി, മിനി ഡയറിപ്ലാന്റ് എന്നിവയും സംഘത്തിനുണ്ട്.

2023-24 സാമ്പത്തിക വർഷത്തെ ഇൻസെന്റീവ് സംഘം വിതരണം ചെയ്തു

മുതലമട (കിഴക്ക് ) ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ 2023-24 സാമ്പത്തിക വർഷത്തെ ഇൻസെന്റീവ് സംഘം വിതരണം ചെയ്തു. പാൽ അളന്ന 511 ക്ഷീര കർഷകർക്കാണ് സംഘം ഹെഡ് ഓഫീസിൽ വെച്ച് ഇൻസെന്റീവ് വിതരണം ചെയ്തത്. സംഘം പ്രസിഡന്റ് പി. മാധവൻ ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടർമാർ, ക്ഷീര കർഷകർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇൻചാർജ് പ്രമീള സ്വാഗതവും വൈസ് പ്രസിഡന്റ് ജ്യോതി ലക്ഷ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.