പാമ്പാടി ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ മില്‍ക്ക് എ റ്റി എം

moonamvazhi

പാമ്പാടി ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ മില്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി ആദ്യ വില്പന സ്വീകരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ് റീചാര്‍ജ്ജ് കാര്‍ഡിന്റെ ആദ്യ വില്പന നടത്തി.

ബിജു തോമസ, ഷേര്‍ളി തര്യന്‍, വിജി വിശ്വനാഥ് (ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍), പാമ്പാടി ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡന്റ് വിവിന്‍ ആന്‍ഡ്രൂസ്, വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജി.പി. മാത്യു എന്നിവര്‍ സംസാരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനീഷ് പന്താക്കല്‍ സ്വാഗതവും ക്ഷീരസംഘം സെക്രട്ടറി അമ്പിളി.എസ് നന്ദിയും പറഞ്ഞു.

അഞ്ച് ലക്ഷം രൂപാ ചിലവഴിച്ച് സ്ഥാപിച്ച 200 ലിറ്റര്‍ കപ്പാസിറ്റിയുള്ള മില്‍ക്ക് എ റ്റി എംല്‍ നിന്നും 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് പ്രാദേശിക ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നറുംപാല്‍ നേരിട്ട് എടുക്കാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ക്ഷീരസംഘത്തിലെ പ്രാഥമിക ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷം ശീതീകരിച്ച് സൂക്ഷിക്കുന്ന പശുവിന്‍ പാല്‍ ദിവസവും രണ്ടു നേരം വെന്‍ഡിംഗ് മെഷീനില്‍ നിറയക്കും. പണം നേരിട്ടു മെഷീനിലിട്ടോ, സംഘം നല്‍കുന്ന റീചാര്‍ജ്ജ് കാര്‍ഡുകള്‍ ഉപയോഗിച്ചോ, ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിച്ചോ ഉപഭോക്താക്കള്‍ക്ക് അവര്‍ കൊണ്ടുവരുന്ന പാത്രത്തിലേക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് പശുവിന്‍ പാല്‍ ഏടുക്കാം. ഇതിലൂടെ പ്രതിദിനം 800 പ്ലാസ്റ്റിക്ക് കവറുകളുടെ വരെ ഉപഭോഗം ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കും. ഒരു സമയം നാലു ലിറ്റര്‍ പാല്‍ വരെ എടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!