പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

Deepthi Vipin lal

എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് 2022 വര്‍ഷത്തെ എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് /എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു.

ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ബാങ്കിനു ലഭിച്ച ISO 9001 – 2015 സര്‍ട്ടിഫിക്കറ്റ് വെഞ്ചൂറ അസോസിയേറ്റ്‌സ് ലീഡ് ഓഡിറ്റര്‍ വരുണ്‍ ഗണേഷില്‍ നിന്നും ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് ഏറ്റുവാങ്ങി. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ആന്റണി ജോസഫ്. കെ,പറവൂര്‍ അസി.രജിസ്ട്രാര്‍ ടി.എം.ഷാജിത, എം.വി.ജോസ് മാസ്റ്റര്‍, സെക്രട്ടറി കെ.എസ്. ജയ്‌സി തുടങ്ങിയവര്‍ സംസാരിച്ചു. ഭരണ സമിതി അംഗം കെ.എസ്.ജനാര്‍ദ്ദനന്‍ സ്വാഗതവും രാജു ജോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.