പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് അംഗ സമാശ്വാസ ഫണ്ട് വിതരണം ചെയ്തു

Deepthi Vipin lal

ഗുരുതരമായ രോഗംമൂലം പ്രയാസപ്പെടുന്ന സഹകരണ ബാങ്കുകളിലെ എ ക്ലാസ് അംഗങ്ങൾക്ക് ആശ്വാസം നൽകുന്ന സഹകരണ അംഗ സമാശ്വാസ ഫണ്ടിൽ നിന്നുള്ള ധനസഹായം കോഴിക്കോട് പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് അംഗങ്ങൾക്ക് നൽകി. വിതരണോദ്ഘാടനം ബാങ്ക് ചെയർമാൻ ടി. ചന്തു മാസ്റ്റർ നിർവഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ എം.കെ. പ്രേമൻ അധ്യക്ഷനായി. ബോർഡ് ഓഫ് മാനേജ്മെൻറ് ചെയർമാൻ സി.ടി.പി. കൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി എം പി ജിതേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് സി.ഇ.ഒ പി പ്രദീപ്കുമാർ സ്വാഗതവും ജനറൽ മാനേജർ എം. ടി . പ്രസാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News