പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിച്ചു.

adminmoonam

സംസ്ഥാന സർക്കാരിന്റെ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിച്ച് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ. മോഹൻദാസ് ചെയർമാനും പ്രൊഫസർ എം.കെ. സുകുമാരൻ നായർ, അഡ്വക്കേറ്റ് അശോക് മാമൻ ചെറിയാൻ എന്നിവർ അംഗങ്ങളുമായുള്ള പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി സൃഷ്ടിച്ചിട്ടുള്ള തസ്തികകളിലേക്ക് ധനകാര്യവകുപ്പിലെ ജീവനക്കാരെ അവരവരുടെ നിലവിലുള്ള ചുമതലകളിൽ നിന്ന് വിടുതൽ നൽകി കൊണ്ട് കമ്മീഷന്റെ ഓഫീസിലേക്ക് ഉടൻ പ്രാബല്യത്തോടെ സ്ഥലം മാറ്റി നിയമിച്ചുകൊണ്ട് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. 12 ജീവനക്കാരെയാണ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി നിയമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News