പതിനേഴാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് ജൂലായ് ഒന്നിനു തുടങ്ങും

moonamvazhi

പതിനേഴാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് ജൂലായ് 1, 2 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കും. ജൂലായ് ഒന്നിനു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( എന്‍.സി.യു.ഐ ) സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിന്റെ ആശയം ‘  അമൃത്കാല്‍ – ചടുലമായ ഇന്ത്യയ്ക്കായി സഹകരണത്തിലൂടെ സമൃദ്ധി ‘  എന്നതാണ്.

സഹകരണപ്രസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും സംബന്ധിച്ചു ചര്‍ച്ച നടത്താനും ഭാവിയിലേക്കു ഫലപ്രദമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാനുമാണു സഹകരണപ്രസ്ഥാനത്തിലെ അപക്‌സ് സംഘടനയായ എന്‍.സി.യു.ഐ. ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടിട്ടുള്ള സമയത്താണു ഇത്തരമൊരു സമ്മേളനം ചേരുന്നത് എന്നതിനു പ്രാധാന്യമുണെന്നു എന്‍.സി.യു.ഐ. ചെയര്‍മാന്‍ ദിലീപ് സംഘാനി അഭിപ്രായപ്പെട്ടു. പ്രഗതി മൈതാനത്തെ കണ്‍വെന്‍ഷന്‍ സെന്ററിലായിരിക്കും സമ്മേളനം ചേരുക. 3000 പേര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.