പഠനത്തിന് മികവേകാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍

Deepthi Vipin lal

അടുത്ത കാലത്തായി രാജ്യത്തു ബ്രിഡ്ജ് കോഴ്‌സുകള്‍ കൂടുതലായി രൂപപ്പെട്ടുവരുന്നുണ്ട്. ഇവയെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും സംശയങ്ങളേറെയുണ്ടാകും. ഉന്നത പഠനം, പ്രവേശന പരീക്ഷകള്‍ എന്നിവയ്ക്കു വിദ്യാര്‍ഥികളെ തയാറാക്കാനും അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്കു മികച്ച തൊഴിലിനും തൊഴിലുള്ളവരുടെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്താനും ബ്രിഡ്ജ് കോഴ്‌സ് ഉപകരിക്കും.

കോവിഡിനുശേഷം നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഓഫര്‍ ചെയ്തുവരുന്നുണ്ട്. Edx, COURSERA, FUTURELEARN പ്ലാറ്റുഫോമുകള്‍ എന്നിവ ലോകറാങ്കിങ്ങുള്ള സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്നു. സാധാരണയായി ബ്രിഡ്ജ് കോഴ്‌സുകളുടെ കാലയളവ് മൂന്നു മാസത്തില്‍ താഴെ മാത്രമാണ്. പ്രവേശനപ്പരീക്ഷകള്‍ക്കു തയാറെടുക്കും മുമ്പോ ചിട്ടയായ കോച്ചിങ്ങിനു മുമ്പോ ബ്രിഡ്ജ് കോഴ്‌സിനു പോകുന്നവരുണ്ട് . NEET, JEE, CAT, GATE, KAS, സിവില്‍ സര്‍വീസ്, CLAT തുടങ്ങിയ പരീക്ഷകള്‍ക്കു തയാറെടുക്കാന്‍ കോഴ്‌സുകളുണ്ട്. വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷാ കോച്ചിങ് കോഴ്‌സുകളുണ്ട്.

ബ്രിഡ്ജ് കോഴ്സുകളില്‍ തൊഴില്‍ നൈപുണ്യ / സ്‌കില്‍ വികസന കോഴ്‌സുകളുണ്ട്. ഇവ കമ്യൂണിക്കേഷന്‍, ഇംഗ്ലീഷ് പ്രാവീണ്യം, ലോജിക്കല്‍, അനലിറ്റിക്കല്‍, ന്യൂമറിക്കല്‍, ടെക്‌നിക്കല്‍, ഡൊമൈന്‍ സ്‌കില്ലുകള്‍ക്ക് ഉപകരിക്കും. കേംബ്രിഡ്ജ് ഇംഗ്ലീഷിന്റെ LINGUSKILL, UPSKILL, ബ്രിട്ടീഷ് കൗണ്‍സിലിന്റെ STEPS, BEC മുതലായവ ഇവയില്‍പ്പെടും. DAAD ജര്‍മനിക്കു ജര്‍മനും കാമ്പസ് ഫ്രാന്‍സിനു ഫ്രഞ്ച് പ്രോഗ്രാമുമുണ്ട്. ഇന്ത്യയില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ സ്വയം ഓണ്‍ലൈന്‍ പ്ലാറ്റുഫോമുണ്ട്.

AICTE, CBSE, ICAR എന്നിവയ്ക്കു വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും ഗവേഷകര്‍ക്കുമുള്ള ഓണ്‍ലൈന്‍ ബ്രിഡ്ജ് കോഴ്‌സുകളുണ്ട്. 10, 12 ക്ലാസ് കഴിഞ്ഞവര്‍ക്കു വെബ് ഡിസൈന്‍, കമ്യൂണിക്കേഷന്‍, ഇംഗ്ലീഷ് പ്രാവീണ്യം, കമ്പ്യൂട്ടര്‍ സ്‌കില്‍സ്, പ്രോഗ്രാമിങ്, ഡി.ടി. പി, കോസ്മെറ്റോളജി , റൈറ്റിംഗ് , ഫൈന്‍ ആര്‍ട്‌സ് , മ്യൂസിക് , പ്രവേശന പരീക്ഷ അധിഷ്ഠിത പ്രോഗ്രാം തുടങ്ങി താല്‍പ്പര്യമുള്ള നിരവധി പ്രോഗ്രാമുകള്‍ക്കു ചേരാം. വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കും അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്കും താല്‍പ്പര്യമുള്ള അധിക / Add on കോഴ്‌സുകള്‍ക്കു ചേരാം. നിരവധി MOCK ഇന്റര്‍വ്യൂ പ്രോഗ്രാമുകളുമുണ്ട്.

കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനു മുമ്പായി താല്‍പ്പര്യം, അഭിരുചി, ആവശ്യകത എന്നിവ വിലയിരുത്തണം. സര്‍ട്ടിഫിക്കറ്റിനു വേണ്ടി മാത്രം കോഴ്സുകള്‍ക്കു ചേരരുത്. ഇപ്പോഴുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കു മുതല്‍ക്കൂട്ടാകുന്ന പ്രോഗ്രാമുകള്‍ കണ്ടെത്താന്‍ ശ്രമിക്കണം. ബ്രിഡ്ജ് കോഴ്‌സുകള്‍ സ്വകാര്യ മേഖലയിലേറെയുണ്ട്. കേക്കിനു ഐസിങ് ഇടുന്നതു പോലെയാണു ബ്രിഡ്ജ് കോഴ്‌സുകള്‍ എന്ന കാര്യം വിദ്യാര്‍ഥികളും അധ്യാപകരും മനസ്സിലാക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ബ്രിഡ്ജ് കോഴ്‌സുകളിലുള്‍പ്പെടുത്തി സ്‌കില്‍ വികസന കോഴ്‌സുകള്‍ വിപുലപ്പെട്ടുവരും. വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്നു ജോയിന്റ്, ഡ്യൂവല്‍ ബിരുദ, ട്വിന്നിങ് പ്രോഗ്രാമുകള്‍ കൂടുതലായി രൂപപ്പെടുമ്പോള്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ തുടര്‍പഠനത്തിനു ഏറെ സഹായകരമായിരിക്കും.

Leave a Reply

Your email address will not be published.

Latest News