പച്ചക്കറി സംഭരണം കാര്യക്ഷമമാക്കി ഹോര്‍ട്ടി കോര്‍പ്പ്: ജില്ലാ മാനേജര്‍മാര്‍ക്ക് ചുമതല

Deepthi Vipin lal

കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് ഹോര്‍ട്ടി കോര്‍പ്പ്. സംസ്ഥാനത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുകയും ചെയ്തതോടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാവാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ തന്നെ ഉണ്ടായിരുന്ന സംഭരണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള തീരുമാനം. സംഭരിക്കുന്ന ഉല്‍പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് ഷോറൂമുകളിലൂടെ വിറ്റഴിക്കുന്നുണ്ട്.

ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികളാണ് കൂടുതലായും ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുന്നത്. പാലക്കാട്, ഇടുക്കി, തൃശ്ശൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലെല്ലാം പ്രാദേശികമായ സംഭരണം വര്‍ധിപ്പിച്ചു കഴിഞ്ഞു. കര്‍ഷകരുടെ മുഴുവന്‍ ഉത്പന്നങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാനവില ഉറപ്പാക്കി സംഭരിക്കണം എന്നാണ് നിര്‍ദേശം.എന്നാല്‍ കപ്പ, പൈനാപ്പിള്‍ തുടങ്ങിയ വിളകള്‍ പൂര്‍ണ തോതില്‍ സംഭരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഹോര്‍ട്ടി കോര്‍പ്പിന് ഉള്ളത്. കൂടുതല്‍ ദിവസം ശേഖരിച്ച് വയ്ക്കാന്‍  കഴിയാത്തതും ലോക്ഡൗണ്‍ മൂലം വില്‍ക്കാന്‍ കഴിയില്ല എന്നതുമാണ് പ്രതിസന്ധി.

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്തും ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ചിരുന്നു. പച്ചക്കറിവില വര്‍ധന തടയുന്നതിനും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും ഇത് സഹായകമായിരുന്നു. ഉത്പന്നങ്ങളുടെ സംഭരണത്തിന് ജില്ലകള്‍തോറും ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. ജില്ല മാനേജര്‍മാര്‍ക്കാണ് സംഭരണച്ചുമതല.

തിരുവനന്തപുരം 9633235081

കൊല്ലം 9446207383

പത്തനംതിട്ട 9447335078

ആലപ്പുഴ 9447860263

കോട്ടയം 9447583081

എറണാകുളം 9497689997

ഇടുക്കി 8547479101

തൃശ്ശൂര്‍ 9446360336

പാലക്കാട് 9447779770

വയനാട് 9745468414
മലപ്പുറം 9447449183

കോഴിക്കോട് 9497079534

കണ്ണൂര്‍, കാസര്‍കോട് 9895371970

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!