ന്യൂ ഇന്ത്യ ട്രാവൽ കോ- ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ മുപ്പത്തിയെട്ടാമത്തെ ശാഖ പ്രവർത്തനം തുടങ്ങി
ന്യൂ ഇന്ത്യ ട്രാവൽ കോ- ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ മുപ്പത്തിയെട്ടാമത്തെ ശാഖ ഗുരുവായൂരിൽ പ്രവർത്തനം തുടങ്ങി. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർമല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കൗൺസിലർ ശോഭ ഹരിനാരായണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അതോടൊപ്പം മറ്റു 9 ശാഖകളുടെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു.
രവീന്ദ്രൻ പാലങ്ങാട്ട് ( ന്യൂ ഇന്ത്യ ട്രാവൽ കോ- ഓപ്പറേറ്റീവ് ലിമിറ്റഡ് ചെയർമാൻ), കെ.പി. മനോജ് കുമാർ (ന്യൂ ഇന്ത്യ ട്രാവൽ കോ- ഓപ്പറേറ്റീവ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ), ഹരികൃഷ്ണൻ (ന്യൂ ഇന്ത്യ കോ – ഓപ്പറേറ്റീവ് ലിമിറ്റഡ് ഡയറക്ടർ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.