നോർക്ക റൂട്ട്സ്-പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായത്തിനായി ഡിസംബർ 15 വരെ അപേക്ഷിക്കാം.

adminmoonam

പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്ന തീയതി ഡിസംബർ 15 വരെ നീട്ടാൻ നോർക്ക-റൂട്ട്സ് തീരുമാനിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഭരണസമിതി തീരുമാനത്തിന്റെയും പദ്ധതി രേഖയുടെയും പുതിയ ഓഡിറ്റ് റിപ്പോർട്ട് പകർപ്പും സഹിതം ഡിസംബർ 15നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം. എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാഫോറം നോർക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ൽ ലഭ്യമാണ്.

Leave a Reply

Your email address will not be published.