നീതി മെഡിക്കല്‍ സ്‌റ്റോറുകളുടെ ബോര്‍ഡ് ഏകീകൃതമാക്കുന്നു

moonamvazhi

സഹകരണസംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നീതി മെഡിക്കല്‍ സ്റ്റോറുകളുടെയും സൈന്‍ ബോര്‍ഡ് ഒരേ രൂപത്തിലാക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ബോര്‍ഡിന്റെ വലിപ്പം 10X3 അടിയായിരിക്കണം. ബോര്‍ഡിലെ നിറം, അക്ഷരരീതി, എംബ്ലം, വാക്കുകളുടെ ക്രമം എന്നിവയും നിര്‍ദേശിച്ച വിധത്തിലാവണമെന്നു ജില്ലാ ജോയന്റ് രജിസ്ട്രാര്‍മാര്‍ക്ക് ( ജനറല്‍ ) അയച്ച കത്തില്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

സഹകരണസംഘങ്ങളുടെ നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ ഏകീകൃത സൈന്‍ ബോര്‍ഡ് വെച്ചാല്‍ പൊതുജനത്തിനു സഹകരണമേഖലയിലെ മെഡിക്കല്‍ സ്റ്റോറിനെ തിരിച്ചറിയാന്‍ സാധിക്കുമെന്നു കണ്‍സ്യൂമര്‍ഫെഡ് അഭിപ്രായപ്പെട്ടിരുന്നു. സൈന്‍ ബോര്‍ഡിന്റെ മാതൃകയും കണ്‍സ്യൂമര്‍ഫെഡ് തയാറാക്കി സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ച സര്‍ക്കാര്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ സഹകരണസംഘം രജിസ്ട്രാറോട് നിര്‍ദേശിച്ചിരുന്നു. സഹകരണസംഘങ്ങള്‍ ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു ജോയിന്റ് രജിസ്ട്രാര്‍മാരോട് ( ജനറല്‍ ) രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.

Circular: Neethi sign board

Leave a Reply

Your email address will not be published.

Latest News
error: Content is protected !!