നിക്ഷേപ സമാഹരണ യജ്ഞം – 7255 കോടി രൂപ സമാഹരിച്ചു.
ഒരു മാസം നീണ്ട സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നു. 7285 കോടി രൂപ ഈ ഒരുമാസത്തിനുള്ളിൽ സമാഹരിച്ചു. 5000 കോടി രൂപയായിരുന്നു ലക്ഷ്യമിട്ട സമാഹരണം. ഇതിന്റെ 145 ശതമാനമാണ് സമാഹരിച്ചത്. 1018 കോടി സമാഹരിച്ച എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 916 കോടി രൂപയുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. 760 കോടി രൂപയുമായി തൃശൂർ മൂന്നാം സ്ഥാനത്തെത്തി.സംസ്ഥാന സഹകരണ ബാങ്ക് 977 കോടി രൂപ സമാഹരിച്ചു.
തിരുവനന്തപുരം 159 കോടി, കൊല്ലം 333 കോടി, പത്തനംതിട്ട 126 കോടി, ആലപ്പുഴ 213 കോടി, കോട്ടയം 485 കോടി, ഇടുക്കി 168 കോടി, പാലക്കാട് 340 കോടി, കോഴിക്കോട് 707 കോടി, വയനാട് 158 കോടി, കണ്ണൂർ 413 കോടി, കാസർകോട് 482 കോടി എന്നിങ്ങനെയാണ് ജില്ലാതലത്തിൽ സമാഹരിച്ച തുകയെന്ന് ഡെപ്യൂട്ടി രജിസ്ട്രാർ സുരേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം ഇതുസംബന്ധിച്ച് ചടങ്ങ് ഉണ്ടാകും എന്ന് അറിയുന്നു.