നാല് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 65.55 ലക്ഷം രൂപ പിഴയിട്ടു

moonamvazhi
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു റിസര്‍വ് ബാങ്ക് നാല് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു തിങ്കളാഴ്ച പിഴശിക്ഷ വിധിച്ചു. രണ്ടു സഹകരണബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണകാലാവധി നീട്ടിയിട്ടുമുണ്ട്. തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ അര്‍ബന്‍ ബാങ്കുകള്‍ക്കാണു പിഴയിട്ടത്. ഈ നാലു ബാങ്കുകളില്‍നിന്നുമായി 65.55 ലക്ഷം രൂപയാണു റിസര്‍വ് ബാങ്ക് പിഴയായി ഈടാക്കുക.

തമിഴ്‌നാട്ടിലെ പുതുകോട്ടൈ സഹകരണ ടൗണ്‍ ബാങ്കിനു 25,000 രൂപയാണു പിഴ വിധിച്ചത്. ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡുമായി ബന്ധപ്പെട്ട നിബന്ധന പാലിക്കാത്തതാണു കുറ്റം. മുംബൈയിലെ സാംഗ്ലി സഹകാരി ബാങ്കിനും ഇതേകുറ്റത്തിനാണു ശിക്ഷ കിട്ടിയത്. രണ്ടു ലക്ഷം രൂപയാണു പിഴ. മഹാരാഷ്ട്രയിലെത്തന്നെ നാസിക് മര്‍ച്ചന്റ്‌സ് സഹകരണ ബാങ്കിനാണ് ഏറ്റവും വലിയ പിഴശിക്ഷ കിട്ടിയത്. 48.3 ലക്ഷം രൂപയാണു പിഴ. ബാങ്കില്‍ തട്ടിപ്പു തടയുന്നതുസംബന്ധിച്ച നിരീക്ഷണ-റിപ്പോര്‍ട്ടിങ് വ്യവസ്ഥകള്‍ പാലിക്കാത്തതിനും നിക്ഷേപ അക്കൗണ്ട് പരിപാലിക്കാത്തതിനുമാണു പിഴയിട്ടത്. നിക്ഷേപത്തിന്മേലുള്ള പലിശ സംബന്ധിച്ച നിബന്ധന പാലിക്കാത്തതിനു ഗുജറാത്തിലെ മെഹ്‌സാന അര്‍ബന്‍ സഹകരണ ബാങ്കിനു 15 ലക്ഷം രൂപയാണു പിഴയിട്ടത്.

ശങ്കര്‍റാവു മൊഹിതെ പാട്ടീല്‍ സഹകരണ ബാങ്കിന്റെയും മദ്ദൂരിലെ ഷിംസ സഹകാരി ബാങ്കിന്റെയും നിയന്ത്രണകാലാവധിയാണു മൂന്നു മാസംവീതം നീട്ടിയത്.

Leave a Reply

Your email address will not be published.