നബാർഡ് പ്രത്യേക സാമ്പത്തിക സഹായം മലപ്പുറം ജില്ലയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രിക്ക് നിവേദനം.

adminmoonam

നബാർഡ് പ്രത്യേക സാമ്പത്തിക സഹായം മലപ്പുറം ജില്ലയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിയും ചീഫ് ജനറൽ മാനേജർകും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് യു.എ.ലത്തീഫും കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ പ്രസിഡണ്ട് ഹനീഫ് പെരിഞ്ചേരിയും നിവേദനം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നബാർഡ് വഴി കേരളത്തിലെ കർഷകർക്ക് അനുവദിച്ച പ്രത്യേക സാമ്പത്തിക ധനസഹായ പദ്ധതിയിൽ മലപ്പുറം ജില്ലയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം.

കോവിഡ് മൂലം പ്രതിസന്ധിയിലായ കേരളത്തിലെ കാർഷിക മേഖലയ്ക്ക് 2500 കോടി രൂപ നബാർഡ് അനുവദിക്കുകയും സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാർ സംസ്ഥാന സഹകരണ ബാങ്ക് വഴി 1500 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ നാമമാത്രമായ പലിശയിൽ കർഷകർക്ക് വായ്പ നൽകാനാണ് തീരുമാനിച്ചത്. എന്നാൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ചിട്ടില്ല എന്ന കാരണത്താൽ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട ജില്ലയിലെ കർഷകർക്കുള്ള ധനസഹായം നിഷേധിച്ചു എന്ന് കാണിച്ചാണ് ധനമന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്.

ആർബിഐയുടെ ലൈസൻസും നബാർഡിന്റെ അംഗീകാരമുള്ള മലപ്പുറം ജില്ലാ ബാങ്കിന് സ്വതന്ത്രമായി പ്രവർത്തിക്കാനും കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭിക്കാനുള്ള അർഹതയും അവകാശവും ഉണ്ടെന്ന് ഇരുവരും നിവേദനത്തിൽ പറഞ്ഞു. 13 ജില്ലകൾക്കും പ്രത്യേക ധനസഹായം അനുവദിച്ചപ്പോൾ മലപ്പുറം ജില്ലയെ മാറ്റിനിർത്തിയത് ഇടതുപക്ഷ സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ ആണെന്ന് അഡ്വക്കേറ്റ് യു. എ. ലത്തീഫ് പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!