ദേശീയ സഹകരണനയം: 47 അംഗ സമിതിയുടെ ആദ്യയോഗം ഒക്ടോബര്‍ മൂന്നിന്

moonamvazhi

പുതിയ ദേശീയ സഹകരണനയത്തിന്റെ കരട് രൂപവത്കരിക്കാന്‍ നിയുക്തമായ ദേശീയതല സമിതിയുടെ ആദ്യയോഗം ഒക്ടോബര്‍ മൂന്നിനു പുണെയിലെ വാമ്‌നിക്കോമില്‍ ചേരും. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു അധ്യക്ഷനായ സമിതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമായി 47 അംഗങ്ങളാണുള്ളത്.

സംസ്ഥാനങ്ങള്‍ക്കെല്ലാം ഒരുപോലെ ബാധകമായ ഒരു ദേശീയ സഹകരണനയത്തിനാണു സമിതി രൂപം നല്‍കേണ്ടത്. സഹകരണം ഒരു സംസ്ഥാന വിഷയമായതിനാല്‍ എല്ലാവര്‍ക്കും സ്വീകാര്യമായ നയം രൂപവത്കരിക്കുക എന്നത് അത്ര എളുപ്പമല്ല. സമിതി ആദ്യയോഗം ചേര്‍ന്നു മൂന്നു മാസത്തിനകം അന്തിമ കരട് തയാറാക്കണമെന്നാണു നിര്‍ദേശം.

NCUI പ്രസിഡന്റും IFFCO ചെയര്‍മാനുമായ ദിലീപ് സംഘാനി, റിസര്‍വ് ബാങ്ക് ബോര്‍ഡംഗം സതീഷ് മറാത്തെ, Nafcub പ്രസിഡന്റ് ജ്യോതീന്ദ്ര മേത്ത, GCMMF മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോഥി, Kribhco മാനേജിങ് ഡയരക്ടര്‍ രാജന്‍ ചൗധരി തുടങ്ങിയ പ്രമുഖ സഹകാരികളും അഹമ്മദാബാദ് ഐ.ഐ.എമ്മിലെ പ്രൊഫസറായ ഡോ. സുഖ്പാല്‍ സിങ്ങിനെപ്പോലുള്ള വിദഗ്ധരും സമിതിയില്‍ അംഗങ്ങളാണ്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ സഹകരണ സംഘം രജിസ്ട്രാര്‍മാരും അംഗങ്ങളില്‍പ്പെടും.

നിലവിലുള്ള ദേശീയ സഹകരണനയം 2002 മാര്‍ച്ചിലാണു നിലവില്‍ വന്നത്. അന്നത്തെ എന്‍.ഡി.എ. സര്‍ക്കാറാണ് ഇതു നടപ്പാക്കിയത്.

Leave a Reply

Your email address will not be published.