ദിനേശ് ഫുഡ്‌സിന്റെ പുതിയ ഉത്പന്നം വിപണിയിലിറക്കി

[mbzauthor]

കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘത്തിന്റെ വൈവിധ്യവല്‍ക്കരണ യൂണിറ്റായ ദിനേശ് ഫുഡ്‌സിന്റെ കാഞ്ഞിര കറിപൗഡര്‍-കറി മസാല യൂണിറ്റില്‍ നിന്ന് 10/ രൂപ എം.ആര്‍.പി (25ഗ്രാം) sachet packet സാമ്പാര്‍ പൗഡര്‍, ചിക്കന്‍ മസാല എന്നിവയുടെ വിപണന ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍ നിര്‍വ്വഹിച്ചു. കേരള ദിനേശ് ചെയര്‍മാന്‍ എം. കെ. ദിനേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്‍പന കാഞ്ഞിരയിലെ സുഭാഷ് ബാബുവിന് നല്‍കി ബിനോയ് കുര്യന്‍ നിര്‍വ്വഹി ച്ചു.


കുറുവ ഡിവിഷന്‍ കൗണ്‍സിലര്‍ മിനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്മിത പി.ആര്‍, കേരള ദിനേശ് ഡയറക്ടര്‍മാരായ പള്ളിയത്ത് ശ്രീധരന്‍, വി. ബാലന്‍, വാഴയില്‍ സതി, കെ. ഗൗരി, സംഘം ഓഫീസ് മാനേജര്‍ എം. പ്രകാശന്‍, മാര്‍ക്കറ്റിങ്ങ് മാനേജര്‍ എം. സന്തോഷ്‌കുമാര്‍, ദിനേശ് ഐ.ടി സി.ടി.ഒ ടോമി ജോണ്‍, ദിനേശ് അപ്പാരല്‍സ് ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ജിതേഷ്. കെ, കാഞ്ഞിര, തോട്ടട യൂണിറ്റ് സൂപ്പര്‍വൈസമാരായ സി. ശ്രീഷ്മ, അജിത. സി തുടങ്ങിയവര്‍ പങ്കെടു ത്തു.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!