തൃശ്ശൂർ ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് ഈ മാസം 31നകം നടത്തണമെന്ന് ഹൈക്കോടതി.

adminmoonam

തൃശ്ശൂർ ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് ഈ മാസം 31നകം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ മാസം 14നു നടത്തേണ്ടിയിരുന്ന തൃശ്ശൂർ ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരുന്നു.

തിരഞ്ഞെടുപ്പ് നടന്നാൽ വോട്ടർ മാരായ പോലീസുകാർക്ക് വോട്ട് ചെയ്യാൻ എത്താൻ ബുദ്ധിമുട്ട് വരുമെന്ന സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇതേത്തുടർന്ന് നിലവിലെ ഭരണസമിതി നാളെ തെരഞ്ഞെടുപ്പ് നടത്താൻ അനുമതി ചോദിച്ചെങ്കിലും ജോയിന്റ് രജിസ്ട്രാർ അനുകൂല റിപ്പോർട്ട് നൽകിയില്ല. ഭരണസമിതിയുടെ കാലാവധി നാളെ തീരുകയും ചെയ്യും.ഈ പശ്ചാത്തലത്തിലാണ് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടർന്ന് മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എക്സ് ഒഫീഷ്യോ പ്രസിഡണ്ടായ ജില്ലാ പോലീസ് കമ്മീഷണർ കൺവീനറും നിലവിലെ ഭരണസമിതിയിലെ 2 അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു. ഈ രണ്ട് മെമ്പർമാരെ ജോയിന്റ് രജിസ്ട്രാർക്ക് തീരുമാനിക്കാം. ഈ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംബന്ധിച്ച് തീരുമാനമെടുക്കും. ഈ മാസം 31നകം തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി നിലവിൽ വരണമെന്ന് ഹൈ കോടതിയുടെ ഉത്തരവിൽ പറയുന്നു. ശക്തമായ മഴയും പ്രളയവുമാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് വിലങ്ങുതടിയായത്.

 

Leave a Reply

Your email address will not be published.