തൃശ്ശൂർ അർബൻ ബാങ്ക് സ്കൂളുകൾക്ക് സാനിറ്റൈസർ ഡിസ്പെൻസർ സ്റ്റാൻഡ് നൽകി.

adminmoonam

തൃശ്ശൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് നഗരത്തിലെ സ്കൂളുകൾക്ക് സാനിറ്റൈസർ ഡിസ്പെൻസർ സ്റ്റാൻഡ് വിതരണം ചെയ്തു. ടി എൻ പ്രതാപൻ എം പി അയ്യന്തോൾ ഗവൺമെന്റ് ഹൈസ്കൂളിനു നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഇപ്പോഴത്തെ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർഥികൾ തൃപ്തരല്ലെന്നും തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ വിദ്യാർഥികൾക്കായി സൈക്കോളജിക്കൽ ക്ലാസ് ആരംഭിക്കുന്നുണ്ടെന്നും എംപി അറിയിച്ചു. ബാങ്ക് ചെയർമാൻ പോൾസൺ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി എം ബാദുഷ, മുൻ മേയറും ഡയറക്ടറുമായ ഐ പി പോൾ ഡയറക്ടർമാർ സഹകാരികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News