തൃശൂർ ചേർപ്പ് സർവീസ് സഹകരണ ബാങ്കിന്റെ കെയർ ഹോം പദ്ധതിക്ക് പ്രതിപക്ഷനേതാവ് തുടക്കം കുറിച്ചു
ചേർപ്പ്: സർവീസ് സഹകരണ ബാങ്കിെൻറ കെയർ ഹോം പദ്ധതി തുടങ്ങി. സഹകരണ ബാങ്ക് നാല് കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന പദ്ധതിയിൽ ആദൃ വീടിെൻറ താക്കോൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചേർപ്പ് പഞ്ചായത്തിലെ ചങ്ങരംകണ്ടത്ത് കാർത്യായനി ഗോപാലന് കൈമാറി.
ബാങ്ക് പ്രസിഡണ്ട് സി.എൻ. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. തലപ്പിള്ളി സഹകരണ ബാങ്ക് ചെയർമാൻ ജോസഫ് ചാലിശ്ശേരി, ജൂബിലി തേവർ പടവ് പ്രസിഡണ്ട് കെ.കെ. കൊച്ചുമുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. വിനോദ്, ബാങ്ക് മുൻ പ്രസിഡണ്ടുമാരായ ബിജു കുണ്ടുകുളം, കെ.കെ. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.കെ. ഉണ്ണികൃഷ്ണൻ, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ. അശോകൻ, ഡയറക്ടർമാരായ ബാലു കനാൽ, അബ്ദുൾ മജീദ്, പി.ജെ. എഡിസൺ, എം.എൻ. ഉണ്ണികൃഷ്ണൻ, സി. അനിത, ജയശ്രീ ഷാജൻ, പ്രദീപ് വലിയങ്ങോട്ട്, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സിദ്ധാർത്ഥൻ, എം.സുജിത്ത്കുമാർ, പി.എച്ച്. ഉമ്മർ, പി സന്ദീപ്, ബാങ്ക് സെക്രട്ടറി എം.എസ്. രേഖ തുടങ്ങിയവർ പങ്കെടുത്തു.