തിരുവമ്പാടി വനിത സഹകരണ സംഘം ഓക്സിജൻ സിലിണ്ടർ നൽകി

Deepthi Vipin lal

കോഴിക്കോട് തിരുവമ്പാടി വനിതാ സഹകരണ സംഘം സന്നദ്ധ സംഘടനയായ രാഹുൽ ബ്രിഗേഡിന് ഓക്സിജൻ സിലിണ്ടർ നൽകി. സംഘം പ്രസിഡന്റ് മില്ലി മോഹ നിൽനിന്നു രാഹുൽ ബ്രിഗേഡ് സെൻട്രൽ കമ്മിറ്റി കൺവീനർ സഹീർ എരഞ്ഞോണ ഓക്സിജൻ സിലണ്ടർ ഏറ്റുവാങ്ങി.

നിലവിൽ നാല് ആംബുലൻസുകൾ സഹിതമാണ് ബ്രിഗേഡ് തിരുവമ്പാടി അസംബ്ലി മണ്ഡലത്തിൽ സന്നദ്ധ സേവനം നടത്തുന്നത് . 300 പേർക്ക് പാലിയേറ്റീവ് സേവനം നൽകാനും ബ്രിഗേഡ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.


ചടങ്ങിൽ വനിതാ സംഘം ഡയറക്ട്ർ മേഴ്സി പുളിക്കാട്ട്, സംഘം സെക്രട്ടറി ബിനീഷ് ജോസ്, രാഹുൽ ബ്രിഗേഡ് തിരുവമ്പാടി മണ്ഡലം ചെയർമാൻ യു.സി.അജ്മൽ, അമൽ നെടുങ്കല്ലേൽ, പി.എസ്.സക്കീർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News