തിമിരി സഹകരണബാങ്ക് കാലുകൊണ്ട് പ്രവർത്തിക്കുന്ന സാനിറ്റൈസർ സ്കൂളിന് നൽകി.

adminmoonam

കാസർകോട് തിമിരി സർവീസ് സഹകരണ ബാങ്ക്, കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് കാലുകൊണ്ട് പ്രവർത്തിക്കുന്ന സാനിറ്റൈസർ നൽകി. കോവിഡ്19 വ്യാപനം തടയുന്നതിന് കാലുകൊണ്ട് പ്രവർത്തിക്കുന്ന സാനിറ്റൈസർ ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡന്റ് കെ ദാമോദരൻ സെക്രട്ടറി സുരേശൻ കെ വി എന്നിവർ ചേർന്ന് പ്രിൻസിപ്പൽ ടി. സുമതി ഹെഡ്മാസ്റ്റർ കെ. ജയചന്ദ്രൻ എന്നിവർക്ക് നൽകി. പിടിഎ പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.വി. രവീന്ദ്രൻ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!