തണ്ണീര്‍പന്തലൊരുക്കി സഹകരണ സ്ഥാപനങ്ങള്‍

moonamvazhi

സര്‍ക്കാരിന്റെയും സഹകരണവകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് തണ്ണീര്‍പന്തലൊരുക്കി സഹകരണ സ്ഥാപനങ്ങള്‍. കടുത്ത വേനലില്‍ ആശ്വാസമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി തണ്ണിമത്തന്‍ വെള്ളം, മോര് വെള്ളം, ഗ്ലൂക്കോസ് വെള്ളം, ഒ. ആര്‍. എസ്. വെള്ളം, നാരങ്ങ വെള്ളം എന്നിവ വിതരണം ചെയ്യുന്നുണ്ട്.

വയനാട് ജില്ലാ സഹകരണ ഡിപ്പാര്‍ട്ട്‌മെന്റല്‍ എംപ്ലോയിസ് സഹകരണ സംഘം

കടുത്ത വേനലില്‍ ആശ്വാസമായി പൊതു ജനങ്ങള്‍ക്ക് തണ്ണീര്‍ പന്തലൊരുക്കി സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണ സംഘം തണ്ണീര്‍ പന്തല്‍ വയനാട് ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ തിണ്ടുമ്മല്‍ അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അജിലേഷ് എന്‍. അദ്ധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി പ്രിയേഷ് സി.പി സ്വാഗതവും ഡയറക്ടര്‍ അസീസ് പി.എം നന്ദി പറഞ്ഞു.

കൊല്ലം ജില്ലാ ഗവണ്‍മെന്റ് കോണ്‍ടാക്ട് സഹകരണ സംഘം

കൊല്ലം ജില്ലാ ഗവണ്‍മെന്റ് കോണ്‍ടാക്ട് സഹകരണ സംഘത്തിന്റെ തണ്ണീര്‍പന്തല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സംഘം പ്രസിഡന്റ് പുണര്‍തം പ്രദീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീലാ ബാബു സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ യശോധരന്‍, മന്മഥന്‍ പിള്ള, ഷെര്‍ലി, സിമി, അന്‍സര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി

അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തനം തുടങ്ങി. വാര്‍ഡ് മെമ്പര്‍ പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റംഷിക് മാമ്പറ്റ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. സുഗതന്‍ ഡയറക്ടര്‍മാരായ അരവിന്ദാക്ഷന്‍, വി. അജിത് കുമാര്‍, അഡ്വ.മനോജ്, ബാബു, നളിനി, സിന്ധു, സൗമ്യ സെക്രട്ടറി ഒ.വി. ബിനേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.

കാക്കൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

കാക്കൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി.ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വേനല്‍ക്കാലം മുഴുവന്‍ തണ്ണില്‍ പന്തല്‍ തുടരാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്.

വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ തണ്ണീര്‍പ്പന്തല്‍ ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്ലിസണ്‍.സി.ഡേവിസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.പോളി ആന്റണി അധ്യക്ഷത വഹിച്ചു. എം.ബി. പ്രസാദ്, യു.എ. ജോര്‍ജ്, ഷിജു.സി.കെ, ലളിതാ ദിവാകരന്‍, സുനിത സജീവന്‍, ഇ.ഡി സാബു എന്നിവര്‍ സംസാരിച്ചു.

മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്

മൂടാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍ ബാങ്ക് പ്രസിഡന്റ് പി.വി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ പി.നാരായണന്‍, ബാങ്ക് സെക്രട്ടരി കെ.പി.ബിനേഷ് എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!