ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ എന്ന പേരിൽ സംഘടന രൂപീകരിക്കുമെന്ന് മുസ്ലിംലീഗ് സഹകരണ സെൽ സംസ്ഥാന കൺവീനർ.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരുടെ പുതിയ സംഘടന അടുത്തദിവസം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സഹകരണ സെൽ സംസ്ഥാന കൺവീനർ ഇസ്മയിൽ മൂത്തേടം പറഞ്ഞു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ സംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരുടെ പുതിയ സംഘടന രൂപീകരിക്കുന്നത്. ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ എന്നായിരിക്കും സംഘടനയുടെ പേര്. സ്വതന്ത്ര തൊഴിലാളി യൂണിയനിൽ അഫിലിയേറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടുതവണ രൂപീകരണ യോഗങ്ങൾ നടന്നതായും അമ്പതോളം ജീവനക്കാർ പങ്കെടുത്തതായും കൺവീനർ പറഞ്ഞു. അടുത്ത ആഴ്ചയിൽ വിപുലമായ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയിലെ ഹൈക്കോടതി വിധി ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസിലെ 30 ശതമാനത്തിലധികം ജീവനക്കാർ തങ്ങളുടെ പുതിയ സംഘടനയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് പൂർണ്ണ രീതിയിൽ വരുന്നതോടെ കേരളത്തിലെ സഹകരണ മേഖല തകരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.