ടൂറിസം മേഖലയ്ക്ക് കുറഞ്ഞ പലിശയിൽ വായ്പ നൽകാൻ രജിസ്ട്രാറുടെ സർക്കുലർ.

adminmoonam

കോവിഡിന്റെ പശ്ചാത്തലത്തിൽ ടൂറിസം മേഖലയ്ക്ക് അടിയന്തര ആശ്വാസം നൽകാൻ സഹകരണ വകുപ്പ്. അതാത് പ്രദേശങ്ങളിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ നിന്നും കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകണമെന്ന് സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചു.


ടൂറിസം മേഖലയിലെ ഹോട്ടലുകൾ, റസ്റ്റോറന്റ്കൾ, ഹൗസ്ബോട്ടുകൾ, ആയുർവേദ സെന്ററുകൾ, ഹോം സ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ, കരകൗശല മേഖലയിലെ കച്ചവട സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥർക്ക് ആശ്വാസമായാണ് സഹകരണ മേഖല പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സ്ഥാപനങ്ങളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനും അത്യാവശ്യ കാര്യങ്ങൾ നിറവേറ്റുന്നതിനുമായാണ് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നത്.

സ്വർണ്ണ പണയത്തിന്മേൽ കമ്പോള വിലയുടെ 75 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ നൽകാം. പരമാവധി 7 ശതമാനം പലിശ നിരക്കിൽ ഒരു വർഷം കാലാവധിയിലാണ് വായ്പ നൽകേണ്ടത്.

നിലവിലുള്ള വായ്പ കുടിശ്ശികകൾ ഈ വായ്പ വിതരണത്തിന് കണക്കാക്കേണ്ടതില്ല. ഈ വായ്പകൾക്ക് ഐ.എം.ബി.പി ബാധകമല്ല. അപ്രൈസർ ചാർജോ മറ്റൊരുതരത്തിലുള്ള ചാർജോ ഇടാക്കാൻ പാടുള്ളതല്ല. കാലാവധിക്കുള്ളിൽ വായ്പ തിരിച്ചടക്കാത്ത പക്ഷം നിലവിലുള്ള സാധാരണ സ്വർണ്ണപ്പണയ വായ്പയുടെ വ്യവസ്ഥകളുടെ പലിശനിരക്ക് ബാധകമായിരിക്കും.

പരസ്പര ജാമ്യവ്യവസ്ഥയിലോ വസ്തു ജാമ്യത്തിലോ സാധാരണ വായ്പ അതാത് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വ്യവസ്ഥകൾക്ക് വിധേയമായി നൽകാവുന്നതാണ്. പരമാവധി ഒരു ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ നൽകാം. പരമാവധി 7% പലിശ ഇതിന് ഈടാക്കാം. 24 മാസമാണ് കാലാവധി. ഇതിൽ ആദ്യ മൂന്നുമാസം മൊറട്ടോറിയം ആണെന്നും സഹകരണ സംഘം രജിസ്ട്രാറുടെ ഇന്ന് ഇറങ്ങിയ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!