“ഞാൻ എന്റെ അമ്മയെ സംരക്ഷിക്കും” കാൻസർ ബോധവൽക്കരണവുമായി ഷെയർ ഏന്റ് കെയറും എം.വി.ആർ ക്യാൻസർ സെന്ററും.

adminmoonam

അമ്മമാരുടെ സ്തനാർബുദ സാധ്യത നേരത്ത തിരിച്ചറിയാനുള്ള കുന്നംകുളം ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി.കോഴിക്കോട് എം.വി.ആർ കാൻസർ സെൻറ്ററിന്റെ സഹകരണത്തോടെ കുന്നംകുളത്തെ ഏറ്റവും കുടുതൽ പെൺകുട്ടികൾ പഠിക്കുന്ന ഗവ : ഗേൾസ് ഹൈസ്ക്കൂൾ, ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, ചിറളയം ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ, ചൊവ്വന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂൾ എന്നിവടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 5000 കുട്ടികളിൽ ബോധവൽക്കരണ സന്ദേശം എത്തിച്ച് 10000 സ്ത്രീകളിൽ സ്വയം പരിശോധന നടത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സംഘാടകർ.

ഞാൻ എന്റെ അമ്മയെ സംരക്ഷിക്കും എന്ന പദ്ധതിയുടെ ഭാഗമായി ഏട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥിനികൾക്കായി വനിതാ ഡോക്ടറുടെ നേതൃത്വത്തിൽ സ്തനാർബുദ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്താനുള്ള സാധ്യതകളെക്കുറിച്ച് ക്ലാസ്സുകൾ നൽകുന്നത് .ഇത് വീടുകളിൽ ചെന്ന് കുട്ടികൾ മുത്തശ്ശിമാരോടും അമ്മമാരോടും വിശദമായി പറഞ്ഞ് സ്വയം പരിശോധനയ്ക്കുള്ള പ്രചോദനം നൽകും ഇതിൽ അസാധാരണമായി എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ സ്കൂളുകളിൽ പേരുകൾ രജിസ്റ്റർ ചെയ്യുകയും അത്തരക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് വിശദമായ പരിശോധനയും മാമോഗ്രാം പരിശോധനയ്ക്കുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.

ഡോ: ഉമാ വി.ശങ്കർ, ഡോ: സ്നാനി സുരേന്ദ്രൻ, ഡോ: എൻ.എ.വി ഷാന എന്നിവർ വിവിധ സ്ക്കൂളുകളിൽ ക്ലാസ്സുകൾ എടുത്തു. ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.എം സുരേഷ്, കെ.കെ ആനന്ദൻ, ക്യാൻ തൃശൂർ നോഡൽ ഓഫീസറും ജില്ലാ മെഡിക്കൽ ഓഫീസറുമായ പി.കെ രാജു, സിസ്റ്റർ: ചൈതന്യ സിസ്റ്റർ: ധന്യ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News