ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്കു നിയമനം നല്‍കണം- പ്രതിപക്ഷ നേതാവ്
സഹകരണ വകുപ്പിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ( കാറ്റഗറി നമ്പര്‍ 237/ 2018 ) തസ്തികയിലേക്കു 2021 ഒക്ടോബര്‍ 22 നു നിലവില്‍ വന്ന റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കു നിയമനം കിട്ടാന്‍ നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. സഹകരണ മന്ത്രി വി.എന്‍. വാസവനയച്ച കത്തിലാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യമുന്നയിച്ചത്.
2018 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും 2020 ലാണ് എഴുത്തുപരീക്ഷ നടത്തിയതെന്നും 2021 ലാണു റാങ്ക്‌ലിസ്റ്റ് വന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. വിജ്ഞാപനം വന്ന സമയത്തെ വിദ്യാഭ്യാസ യോഗ്യതയില്‍ 2021 ജൂണ്‍ 21 നു സ്‌പെഷല്‍ റൂള്‍ ഭേദഗതിവഴി ഏതു ബിരുദവും എച്ച്.ഡി.സി. യും ആകാമെന്നും ഇത് ഉടന്‍ പ്രാബല്യത്തില്‍ വന്നെന്നും കൂട്ടിച്ചേര്‍ത്തു. മൂന്നു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ റാങ്ക്‌ലിസ്റ്റില്‍ വന്നവര്‍ക്കു യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നിലവിലെ ലിസ്റ്റിലുള്ള പ്രായാധിക്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കു ഇനിയൊരു പരീക്ഷയെ നേരിടാന്‍ കഴിയാത്ത അവസ്ഥയുമുണ്ടാകും. ഇതെല്ലാം പരിഗണിച്ച് ഇവര്‍ക്കു ജോലി കിട്ടുന്നതിനാവശ്യമായ സ്‌പെഷല്‍ റൂള്‍സില്‍പ്പെടുത്തി നടപടി സ്വീകരിക്കണം – പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.