ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി.

adminmoonam

 

ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിക്കാൻ ജില്ലാബാങ്ക് മാനേജ്മെന്റിനു ബാധ്യതയുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് തൃശ്ശൂർ ജില്ലാ സഹകരണ ബാങ്കിലെ സ്ഥിരം ജീവനക്കാരും ദിവസവേതനക്കാരും ജില്ലാ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ( befi)ന്റെ നേതൃത്വത്തിൽ നടത്തിയ ധർണയിൽ സംഘടനാ ജില്ലാ പ്രസിഡണ്ട് യു.പി. ജോസഫ് അധ്യക്ഷത വഹിച്ചു. കളക്ഷൻ ഏജന്റ് മാരെ സ്ഥിരപ്പെടുത്തുക, സെക്യൂരിറ്റി ജീവനക്കാർക്ക് മാന്യമായ വേതനം നൽകുക, കൊടുങ്ങല്ലൂർ സ്വർണപ്പണയ തട്ടിപ്പിൽ അന്വേഷണം ത്വരിതപ്പെടുത്തുക, റിട്ടയർ ചെയ്ത ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. കെ.വി.അശോകൻ, ടി.ഡി. സുനിൽ, ടി.ടി. അനിൽകുമാർ, പ്രതീഷ്, അഖിൽ, ബേബി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.