ചെക്യാട് സഹകരണ ബാങ്ക് സമാശ്വാസ ഫണ്ട് വിതരണം ചെയ്തു

moonamvazhi

കോഴിക്കോട് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് മുഖേന ഇടപാടുകാർക്ക് നൽകുന്ന അംഗ സമാശ്വാസ നിധിയും മരണമടഞ്ഞ വായ്പക്കാർക്ക് നൽകുന്ന റിസ്ക് ഫണ്ടും വിതരണം ചെയ്തു. ബാങ്കിന്റെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങ് വടകര താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി.ഷിജു ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, എം.കുഞ്ഞിരാമൻ, വി.കെ.ഭാസ്കരൻ, എരഞ്ഞാട്ട് അശോകൻ, നല്ലൂർ മൊയ്തു, കെ.സ്മിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.