ചിറ്റാട്ടുകര നീതി കാര്‍ഷിക നഴ്‌സറിയില്‍ കാര്‍ഷിക ഉപകരണ മേള

Deepthi Vipin lal

ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണബാങ്കിന്റെ നീതി കാര്‍ഷിക നഴ്‌സറിയില്‍ പ്രമുഖ കമ്പനികളുടെ മൂന്നുദിവസത്തെ കാര്‍ഷിക ഉപകരണ മേള ചൊവ്വാഴ്ച തുടങ്ങി,  പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്ന  മേള പതിനാറിന് അവസാനിക്കും. കാര്‍ഷിക ഉപകരണ മേള. സെപ്റ്റംബര്‍ 14,15,16 തിയ്യതികളില്‍ നടത്തുന്ന മേളയില്‍ പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികളുടെ ട്രില്ലര്‍ മുതല്‍ സ്പ്രയര്‍ വരെ 83 തരം ഉപകരണങ്ങളുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കാനും വാങ്ങുവാനുമുള്ള സൗകര്യമുണ്ടാകും.

നീതി നഴ്‌സറിയില്‍ മലേഷ്യന്‍ കുള്ളന്‍, കേരശ്രീ തെങ്ങുകള്‍, വിദേശ സ്വദേശ ഫലവൃക്ഷ തൈകള്‍, പച്ചക്കറി തൈകള്‍, അലങ്കാരചെടികള്‍ വിത്തുകള്‍,വളങ്ങള്‍, അലങ്കാരചട്ടികള്‍, കളിമണ്‍ പാത്രങ്ങള്‍ എന്നിവയും ന്യായവിലയില്‍ ലഭ്യമാകും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആഴ്ചയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജൈവപച്ചക്കറികള്‍, കുടുംബശ്രീ ഉത്പന്നങ്ങള്‍ എന്നിവയുമായി ആഴ്ചചന്തയും നീതി നഴ്‌സറിയില്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News